റിയാദ്: (gccnews.in) കാലഹരണപ്പെട്ട 55 ടൺ കോഴി ഇറച്ചി പ്രദർശിപ്പിച്ചതിനും വിൽപന നടത്തിയതിനും മൂന്ന് പ്രവാസികൾ അറസ്റ്റിൽ.
അന്വേഷണത്തിൽ, ഈ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കാലഹരണപ്പെട്ടതും ഇവയുടെ വിവരം തെറ്റായി രേഖപ്പെടുത്തതായി കണ്ടെത്തി.
പ്രതികൾ 55 ടൺ കോഴി ഇറച്ചി തെറ്റായ ലേബലുകൾ ഉപയോഗിച്ച് വീണ്ടും പായ്ക്ക് ചെയ്യുകയും തെറ്റായ ഉൽപാദന തീയതികളും സ്ഥലങ്ങളും ഉൾപ്പെടുത്തുകയും ചെയ്തു.
ഈ പ്രവൃത്തികൾ ഉപഭോക്താക്കളെ വഞ്ചിക്കാനും അവരുടെ ആരോഗ്യം അപകടത്തിലാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ക്രിമിനൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
#Sale #tonnes #expiredchickenmeat #Three #expatriates #arrested #SaudiArabia