ജിദ്ദ:(gcc.truevisionnews.com) ഹജ് തീർഥാടകരുടെ അവസാന സംഘവും സ്വദേശത്തേക്ക് മടങ്ങി. ഹജും തീർഥാടക സന്ദർശന ചടങ്ങുകളും അനുഗ്രഹകരമായി പൂർത്തീകരിച്ച് 320 ഓളം വരുന്ന ഇന്തൊനീഷ്യൻ ഹജ് സംഘമാണ് കഴിഞ്ഞ ദിവസം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇന്തൊനീഷ്യയിലെ കർതജതിലേക്ക് മടങ്ങിയത്.
ഈ വർഷത്തെ ഹജ് തീർഥാടനത്തിനു മാത്രമായി 74 ദിവസമായി തുടരുന്ന പ്രത്യേക പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് സൗദി എയർലൈൻസ് അവസാന ഹജ് വിമാന യാത്രക്കാർക്കായി യാത്രയയപ്പ് ചടങ്ങ് നടത്തി.
ഇത്തവണത്തെ ഹജ് സീസണിൽ സൗദിയിലെത്തിയ തീർഥാടകർക്കായി ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള പരമാവധി കഴിവുകളും മാർഗങ്ങളും രാജ്യം വിനിയോഗിച്ചിട്ടുണ്ട്, കൂടാതെ അവരുടെ സുഖ സൗകര്യങ്ങൾക്കൊപ്പം സുരക്ഷിതത്വവും കൈവരിക്കുകയും,
കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനും ആശ്വാസത്തോടെയും സമാധാനത്തോടെയും പൂർത്തിയാക്കാൻ മികച്ച സംവിധാനങ്ങളും ഒരുക്കിയാണ് രാജ്യം കാത്തിരുന്നത്.
വരാനിരിക്കുന്ന ഹജ് സീസണിനായുള്ള പ്രാരംഭ ഒരുക്കങ്ങൾ രണ്ടാഴ്ച മുമ്പ് മക്ക അൽ മുഖറമ റീജൻ ഡപ്യൂട്ടി അമീറും സെൻട്രൽ ഹജ് കമ്മിറ്റി ഡപ്യൂട്ടി ചെയർമാനുമായ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അധ്യക്ഷനായ യോഗത്തോടെ ആരംഭിച്ചുകഴിഞ്ഞു.
ഈ വർഷത്തെ ഹജിൽ കൈവരിച്ച നേട്ടങ്ങൾ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും, തീർഥാടകരുടേയും സന്ദർശകരുടേയും അനുഭവം മെച്ചപ്പെടുത്തുന്നതിനും വരുംവർഷത്തെ ഹജ് വേളയിൽ അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും സഹായിക്കുന്ന വിധത്തിൽ ഹജ് സംവിധാനത്തിൽ തുടർ വികസനവും കമ്മിറ്റി അവലോകനം ചെയ്തു.
#last #group #hajj #pilgrims #leaves #saudi #arabia