---
title: "#death | ഉംറ തീർത്ഥാടകൻ മദീനയിൽ അന്തരിച്ചു "
english_title: "#Umrah #pilgrim #died #Madinah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222246/umrah-pilgrim-died-madinah"
published_at: "2024-07-23T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f63a68ba66_death.jpg"
keywords: []
---

# #death | ഉംറ തീർത്ഥാടകൻ മദീനയിൽ അന്തരിച്ചു 

> **Lead Summary:** **മദീന: ** സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാരുന്നത്ത് സൈതലവി മദീനയിൽ അന്തരിച്ചു.

## Article Content

**മദീന: ** സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാരുന്നത്ത് സൈതലവി മദീനയിൽ അന്തരിച്ചു.

ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ ഇദ്ദേഹം ദേഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിയമനടപടികൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222246/umrah-pilgrim-died-madinah)