#Wayanadmudflow | ഉള്ളുപൊട്ടി നജീബും നജ്മയും; മണ്ണടിഞ്ഞത്​ രണ്ട് വീടും പ്രിയപ്പെട്ടവരും

#Wayanadmudflow | ഉള്ളുപൊട്ടി നജീബും നജ്മയും; മണ്ണടിഞ്ഞത്​ രണ്ട് വീടും പ്രിയപ്പെട്ടവരും
Jul 31, 2024 08:57 PM | By VIPIN P V

റിയാദ്: (gccnews.in) വയനാട് കൽപറ്റ സ്വദേശികളായ നജീബും ഭാര്യ നജ്മയും ബത്ഹയിലെ താമസസ്ഥലത്ത് അസഹനീയ വേദനയോടെ മണിക്കൂറുകൾ തള്ളിനീക്കുകയാണ്.

ഒന്ന്​ ഇരുട്ടി വെളുത്തപ്പോൾ നഷ്​ടപ്പെട്ടുപോയിരിക്കുന്നത്​​ രക്തബന്ധുക്കളും സഹപാഠികളുമായി ചിരകാല മിത്രങ്ങളുമായി എത്രയോ പേർ​.

അമ്മാവനും അമ്മായിയും അമ്മായിയുടെ മകനും ഭാര്യയും പേരമകനും ഉപ്പയുടെ മൂത്ത സഹോദരിയുടെ മകളും അവരുടെ മോനും ഉൾപ്പടെ ഏഴ് ഉറ്റവരാണ്​ ദുരന്തം ഉരുൾപൊട്ടിയെത്തിയപ്പോൾ അറ്റുപോയത്​.

അവർ മാത്രമല്ല കൂടെ മറ്റു ചില ബന്ധുക്കളും ഒലിച്ചുപോയി. തലേന്ന്​ വരെ സ്‌കൂൾ ഗ്രൂപ്പിൽ വന്ന് തമാശ പറഞ്ഞുപോയ സഹപാഠികളും ഇന്ന്​ മണ്ണിന്​ മുകളില്ല എന്ന്​ ഞെട്ടലോടെ തിരിച്ചറിയുകയാണ്​.

അയൽവാസികളായിരുന്ന കളിക്കൂട്ടുകാരിൽ പലരെ കുറിച്ചും ഒരറിവുമില്ല. മഴ കനത്ത വാർത്ത കേട്ടയുടനെ നാട്ടിലുള്ളവരെയെല്ലാം വിളിച്ചിരുന്നു.

സുരക്ഷിതരാണോ എന്ന് അന്വേഷിച്ചിരുന്നു. ആർക്കും പ്രയാസമില്ല എന്നാണ് പറഞ്ഞത്. അമ്മാവനും അമ്മായിയും സ്വന്തം വീട്ടിൽനിന്ന്​ സുരക്ഷിതത്വം തേടി തിങ്കളാഴ്ച സമീപത്തെ റിസോർട്ടിലേക്ക്​ മാറിയിരുന്നു.

എന്നാൽ അപകടസാധ്യത കുറഞ്ഞു എന്ന തോന്നലിൽ രാത്രി കിടക്കാൻ വീണ്ടും മുണ്ടക്കൈയിലെ വീട്ടിലേക്ക് തിരിച്ചുവന്നതാണ്​.

പക്ഷേ പാതിരാത്രി പൊട്ടിയൊലിച്ച ഭൂമി എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകളഞ്ഞു. മലപിളർത്തി പൊട്ടിയൊലിച്ചുവന്ന വെള്ളവും പാറക്കഷണങ്ങളും മരത്തടികളും മണ്ണും അമ്മാവനെയും അമ്മായിയെയും എവിടേക്കോ കൊണ്ടുപോയി.

ഇതുവരെ ഒരിടത്തും കണ്ടെത്തിയിട്ടില്ല. കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ആശുപത്രികളിലും ആംബുലൻസിലും എത്തി തിരഞ്ഞുകൊണ്ടിരിക്കുകയാണ്​ നജീബി​െൻറ ഉപ്പയും സഹോദരങ്ങളും.

മണ്ണിനടിയിൽനിന്ന് മൃ​തദേഹങ്ങൾ കണ്ടെടുക്കുമ്പോഴെല്ലാം അങ്ങോട്ട് ഓടിയെത്തുന്നുണ്ട്. പ്രിയപ്പെട്ടവർ ആക്കൂട്ടത്തിലുണ്ടോ എന്നറിയാൻ... ഇതുവരെ ചേതനയറ്റ രൂപത്തിൽ പോലും കണ്ടെത്തിയിട്ടില്ല.

വിവരിക്കാൻ കഴിയാത്ത വിധം വാക്കുകൾ ഇടറിയാണ് നജീബ് ഇക്കാര്യം പങ്കുവെക്കുന്നത്​. നജീബ് ജനിച്ചുവളർന്ന ഗ്രമമാണ് മുണ്ടക്കൈ.

അവിടെയാണ് ഉപ്പയുടെ തറവാട്ടുവീട്. നജീബ് പിന്നീട് കൽപറ്റയിലേക്ക് താമസം മാറ്റിയെങ്കിലും സഹൃദങ്ങളും ബന്ധുക്കളുമെല്ലാം ആ ഗ്രാമത്തിലാണ്.

അങ്ങോട്ടുള്ള ഒരു തിരിച്ചുപോക്ക് ഇനി ഓർക്കാൻ കൂടി വയ്യ. ആ മണ്ണിൽ അപകടത്തിൽപെട്ട ഒരാളെങ്കിലും ജീവനോടെയുണ്ടെന്ന നല്ല വാർത്ത കേൾക്കാൻ വേണ്ടിയാണ്​ ഓരോ നിമിഷവും ഉറ്റുനോക്കുന്നത്​.

ജീവൻ പോയവരുടെ മൃതദേഹമെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇമ ചിമ്മാതെ ടെലിവിഷൻ ചാനലുകൾക്ക് മുന്നിലാണ് നജീബും കുടുംബവും. റിയാദിലെ സഫ മക്ക പോളിക്ലിനിക്‌ ഹാര ബ്രാഞ്ചിലെ ജീവനക്കാരാണ് ഇരുവരും.

ആശ്വാസവാക്കുകൾ പറഞ്ഞ്​ സഹപ്രവർത്തകരുടെ വിളിയും സന്ദേശവും സന്ദർശനവുമൊക്കെ ഉണ്ട് എന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും അവിശ്വസനീയവും അപ്രതീക്ഷിതവുമായ ആഘാതത്തിൽനിന്ന് കരകയറാൻ കഴിയുന്നില്ലെന്ന് ഉള്ളുപൊള്ളി നജീബ് പറയുന്നു.

#Najeeb #Najma #Two #houses #loved #ones #destroyed

Next TV

Related Stories
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

Nov 24, 2024 12:25 PM

#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്....

Read More >>
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
Top Stories