ജിദ്ദ :(gcc.truevisionnews.com) സൗദിയിലെ ഈന്തപ്പഴ പ്രേമികൾ കാത്തിരിക്കുന്ന ബുറൈദിലെ പ്രസിദ്ധമായ ഈന്തപ്പഴ കാർണിവലിന് തുടക്കമായി.
എല്ലായിടങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന രാജ്യത്തെ ഏറ്റവും വലിയ ഈന്തപ്പഴ ഉത്സവമേളയാണ് എല്ലാ വർഷവും ഇവിടെ നടക്കുന്നത്.
രാവിലെയും വൈകുന്നേരവും രണ്ട് നേരങ്ങളിലായി 51 ദിവസം നീളുന്ന മേളയിൽ പങ്കെടുക്കാൻ വിദേശികളും സഞ്ചാരികളും ഒഴുകിയെത്തും.
മേളയോടനുബന്ധിച്ച് ഈ നാടിന്റെ തനതായ നിരവധി സാമൂഹിക സാംസ്കാരിക പൈതൃകങ്ങളെ അടുത്തറിയാനും ആസ്വദിക്കാനാവുമെന്നതാണ് എല്ലാ വർഷവും സന്ദർശകരെ ഇവിടേക്ക് അകർഷിക്കുന്നത്.
മേളയിൽ ഒരോ വർഷവും എത്തിക്കുന്ന വൈവിധ്യമാർന്ന ഇന്തപ്പഴ ഇനങ്ങളെ അടുത്തറിയാനും ചില്ലറയായും മൊത്തക്കച്ചവടമായി വാങ്ങാനും സ്വദേശികളും വിദേശികളും പതിവായി ഇവിടെ എത്താറുണ്ട്.
ഈന്തപ്പഴ ഉത്സവ നഗരിയിൽ പ്രതിദിനം ടൺ കണക്കിന് ഇന്തപ്പഴവുമായെത്തുന്ന രണ്ടായിരത്തോളം കാറുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്.
മേള നഗരിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 4300 ഓളം യുവതിയുവാക്കൾ ഉത്സവമേളയ്ക്ക ഭാഗമാവുന്നുണ്ട്.
മേളയുടെ മൊത്തവ്യാപാര വിപണി ഇടമായ ഇക്കണോമിക് കാർണിവലിൽ ഈന്തപ്പഴ കർഷകരും വ്യാപാരികളും അൽ ഖസീം മേഖലയിൽ നിന്നുള്ള 50 ലേറെ വിവിധ ഇനത്തിലും തരത്തിലും പെടുന്ന ഇന്തപ്പഴങ്ങൾക്കൊപ്പം വിശിഷ്യാ പ്രത്യേകതകളുള്ള സുക്കരി, ബർഹി, സഖായി എന്നിവയും വിൽപ്പനക്കും പ്രദർശനത്തിനുണ്ട്.
ബുറൈദ ഡേറ്റ്സ് കാർണിവലിൽ നടക്കുന്ന ഉൽപ്പന്ന വ്യാപാരവും മൊത്തകച്ചവടവും വിപണിയുമൊക്കെ ഈ മേഖലയിൽ സാമ്പത്തിക വരുമാന വളർച്ചയ്ക്ക വലിയ പങ്കാണ് അടയാളപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം നടന്നതിന്റെ പതിൻമടങ്ങ് വ്യാപാരം ഇത്തവണ ഇവിടെ നടത്താനാണ് ലക്ഷ്യമിടുന്നത്.2023-ൽ, കഴിഞ്ഞ വർഷത്തെ ഉത്സവമേളയുടെ വിപണിയിലെത്തിയ കർഷകരുടെ വാഹനങ്ങളുടെ എണ്ണം 1.06 ലക്ഷം കവിഞ്ഞിരുന്നു, 38 ദശലക്ഷത്തിലധികം പാക്കേജുകളിൽ ഏകദേശം 2 ലക്ഷം ടൺ ഈന്തപ്പഴമാണ് വാഹനങ്ങളിൽ ഇവിടെ എത്തിയിരുന്നത്.
അതേപോലെ കഴിഞ്ഞ വർഷം ബുറൈദാ ഈന്തപ്പഴ ഉത്സവ മേളയ്ക്ക് എത്തിയത് 4 ലക്ഷത്തിലേറെ സന്ദർശകരായിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തെമ്പാടുമായി 34 ദശലക്ഷത്തിലേറെ ഈന്തപ്പനകളാണുള്ളത്.
അൽ ഖസീം മേഖലയിൽ മാത്രം 11.2 ദശലക്ഷം ഈന്തപ്പനകളിൽ നിന്നായി 528000 ടണ്ണിലധികം വിവിധ ഇനം ഈന്തപ്പഴങ്ങളും വിളവെടുക്കുന്നു. രാജ്യത്തിന്റെ മൊത്തം ഉൽപ്പാദനത്തിന്റെ 35 % ഇവിടെ നിന്നുമാണ് വിളവെടുക്കുന്നത്.
#dates #carnival #has #started #buraidah