റിയാദ്: (gccnews.in) അഴിമതി, കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 149 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി ‘നസ്ഹ’ വ്യക്തമാക്കി.
ഒരു മാസത്തിനിടെ നടത്തിയ നിരീക്ഷണത്തിനിടയിലാണ് ഇത്രയും പേർ പിടിയിലായത്.
3,010 പരിശോനകൾ നടത്തി. 266 പേരെ ചോദ്യം ചെയ്യുകയും ചെയ്തതായി അതോറിറ്റി പറഞ്ഞു.
പിടിയിലായവരിൽ ചിലർ ക്രിമിനൽ കേസുകളിലും ഭരണപരമായ കേസുകളിലും ജാമ്യത്തിൽ വിട്ടയക്കപ്പെട്ടവരാണ്.
ആഭ്യന്തരം, ദേശീയ ഗാർഡ്, നീതിന്യായ, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, പാർപ്പിടം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവർ.
കൈക്കൂലി, ഓഫിസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരാണെന്നും അതോറിറ്റി പറഞ്ഞു.
#Corruption #accused #including #six #ministry #employees #til