Featured

#rain | ഒമാനില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പ്

News |
Aug 4, 2024 04:19 PM

മസ്‌കത്ത്: (gccnews.in) തിങ്കളാഴ്ച മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് സവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഓഗസ്റ്റ് ഏഴ് വരെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ മഴ തുടരും.

മിക്ക വടക്കന്‍ ഗവര്‍ണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

മസ്‌കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി, വടക്കൻ ശർഖിയ, മുസന്ദം ഗവർണറേറ്റിൽ മഴ ലഭിക്കും. 25 മുതൽ 50 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും.

ശക്തമായ കാറ്റു വീശുന്നതിന് സാധ്യതയുണ്ട്. തീരദേശങ്ങളില്‍ തിരമാല ഉയരും. മഴ ശക്തമായാല്‍ വാദികള്‍ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്യും.

മറ്റു ഗവര്‍ണറേറ്റുകളില്‍ ഭാഗിക മേഘാവൃതമായിരിക്കും. കടല്‍ പ്രബക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.

ഒമാന്‍ കടലിന്റെ തീരങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നേക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാദികള്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.

#Chance #rain #flooding #Oman #Warning

Next TV

Top Stories










News Roundup