---
title: "#death | ജുബൈലിൽ ഉറക്കത്തിനിടെ 54-കാരന് ദാരുണാന്ത്യം "
english_title: "#year #old #man #died #sleeping #jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227901/year-old-man-died-sleeping-jubail"
published_at: "2024-08-13T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb0c170db46_gfg.jpg"
keywords: []
---

# #death | ജുബൈലിൽ ഉറക്കത്തിനിടെ 54-കാരന് ദാരുണാന്ത്യം 

> **Lead Summary:** **ജുബൈൽ: [ ** ഉറക്കത്തിനിടെ തമിഴ്​നാട് സ്വദേശി മരിച്ചു.

## Article Content

**ജുബൈൽ: [ ** ഉറക്കത്തിനിടെ തമിഴ്​നാട് സ്വദേശി മരിച്ചു.

ജുബൈലിലെ താമസസ്ഥലത്ത്​ രാമനാഥപുരം സ്വദേശി എലുവ രാജ ബാലു (54) ആണ് മരിച്ചത്.

ഹൃദയസ്തംഭനമാണ് മരണകാരണം. ജുബൈലിലെ ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ.

ഭാര്യ: കർപ്പഗവല്ലി. മക്കൾ: സതീഷ്‌കുമാർ, സമയസുധ, സമ്പത്ത്കുമാർ, സക്തീശ്വരൻ.

ജുബൈൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227901/year-old-man-died-sleeping-jubail)