ദുബായ് :(gcc.truevisionnews.com) മറവി കാരണം പ്രധാനമായും 5 നിയമ ലംഘനങ്ങളാണ് ഡ്രൈവർമാർ ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രാലയം. സീറ്റ് ബെൽറ്റ് ഇടാൻ മറക്കുക, ഇയർഫോൺ ഉപയോഗിക്കാതെയുള്ള ഫോൺ വിളി, വാഹനം തിരിക്കുമ്പോൾ ഇൻഡിക്കേറ്റർ ഇടാൻ മറക്കുന്നത്, രാത്രിയിൽ ഹെഡ്‌ലൈറ്റ് ഓണാക്കാൻ മറക്കുന്നത്, സ്റ്റോപ് ബോർഡ് തുറന്നുവച്ച സ്കൂൾ ബസുകൾ കണ്ടിട്ടും നിർത്താതെ പോകുന്നത് എന്നിവയാണ് ആ നിയമലംഘനങ്ങൾ.
ഈ കുറ്റങ്ങളെല്ലാം മറവികൊണ്ടു സംഭവിച്ചതാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.കഴിഞ്ഞ വർഷം സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചു പിഴ ലഭിച്ചവർ 6.42 ലക്ഷമാണ്.
ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ പിഴ അടച്ചത് 5.18 ലക്ഷം പേർ. റൗണ്ട് എബൗട്ടിൽ പോലും ഇൻഡിക്കേറ്റർ ഇടാൻ മറന്നത് അരലക്ഷം പേരാണ്.
രാത്രി ലൈറ്റിടാൻ മറന്നു വാഹനമോടിച്ച 23,531 പേർക്കും പിഴ കിട്ടി. സ്കൂൾ ബസ് സ്റ്റോപ് ബോർഡ് കണ്ടിട്ടും വാഹനമോടിച്ചു പോയ 19,923 പേർക്കാണ് പിഴ ലഭിച്ചത്. സ്കൂൾ ബസിലെ സ്റ്റോപ് ബോർഡ് കണ്ടിട്ടും മറികടന്നാൽ 1000 ദിർഹമാണ് പിഴ.
#ministry #home #affairs #highlights #frequent #driving #mistakes #due #forgetfulness