---
title: "#Drunkdriving | മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചു; യു​വാ​വി​ന് 1000 ദീ​നാ​ർ പി​ഴ "
english_title: "#Drunkdriving #youth #fined #dinars"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230862/drunkdriving-youth-fined-dinars"
published_at: "2024-08-24T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9cd1f1b300_fffff.jpg"
keywords: []
---

# #Drunkdriving | മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചു; യു​വാ​വി​ന് 1000 ദീ​നാ​ർ പി​ഴ 

> **Lead Summary:** **മ​നാ​മ: [ **മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

## Article Content

**മ​നാ​മ: [ **മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

ഇ​യാ​ൾ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ര​ണ്ട് ഈ​ന്ത​പ്പ​ന​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​കു​ക​യും ചെ​യ്തു. അ​ദി​ലി​യ​യി​ലാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്, പ്ര​തി​യെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ്ര​തി​യു​ടെ ര​ക്ത​ത്തി​ലെ ആ​ൽ​ക്ക​ഹോ​ൾ അ​നു​വ​ദ​നീ​യ പ​രി​ധി​യു​ടെ ര​ണ്ട് ഇ​ര​ട്ടി​യാ​യി​രു​ന്നു.

ഈ ​വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, കോ​ട​തി 1000 ദീ​നാ​ർ പി​ഴ ചു​മ​ത്തി. കോ​ട​തി​യി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230862/drunkdriving-youth-fined-dinars)