വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി
Apr 18, 2025 01:08 PM | By Athira V

ദുബൈ: യുഎഇയിൽ ഓട്ടിസം ബാധിതയായ എട്ടു വയസ്സുകാരിയെ മുത്തശ്ശി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ മുത്തശ്ശിയാണ് കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് പെൺകുട്ടിയെ വസ്ത്രം മാറാൻ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം ഊരുകയും അത് കുട്ടിയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.

പെൺകുട്ടി അഫ്​ഗാനിയാണ്. സമീപത്തുള്ള പള്ളിയിലെ ഇമാമായിരുന്നു പെൺകുട്ടിയുടെ പിതാവ്. സംഭവം നടക്കുന്ന സമയത്ത് താൻ പുറത്തായിരുന്നെന്നും തിരിച്ചെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്ന മകളെയാണ് കണ്ടതെന്നും പിതാവ് പോലീസിനോട് പറഞ്ഞു.

ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നെങ്കിലും പെൺകുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.

ഓട്ടിസം ബാധിതയായ മകളെ നോക്കാനായാണ് തന്റെ മാതാപിതാക്കളെ സന്ദർശന വിസയിൽ ദുബൈയിലേക്ക് കൊണ്ടുവന്നതെന്ന് പിതാവ് പറയുന്നു. കുട്ടിയെ പരിചരിക്കുന്ന കാര്യത്തിൽ മുത്തശ്ശി നിരന്തരം വഴക്കിടാറുണ്ടെന്നും അതിനാലാണ് ഇവരെ സംശയിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവം നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ക്രമിനൽ അന്വേഷണ ഉദ്യോ​ഗസ്ഥരെയും ഫോറൻസിക് ഉദ്യോ​ഗസ്ഥരെയും ദുബൈ പോലീസ് സ്ഥലത്തേക്ക് അയച്ചിരുന്നു.

നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ ജീവനോടെ അവസാനം കണ്ടത് മുത്തശ്ശിയാണ്. മുത്തശ്ശി കുറ്റം സമ്മതിക്കുകയും ചെയ്തു. കുട്ടിയുടെ അസുഖം തന്നെ മടുപ്പിച്ചതായും ഈ അവസ്ഥയിൽ നിന്ന് തന്റെ മകനെ മോചിപ്പിക്കാനാണ് കൃത്യം നടത്തിയതെന്നും പ്രതി പറഞ്ഞു.

കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കൂടുതൽ നിയമ നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തിൽ അധികൃതരുടെ അന്വേഷണം പൂർത്തിയാകുന്നതോടെ കേസിന്റെ വിചാരണ ആരംഭിക്കും.





#Grandmother #strangles #8yearoldgirl #kill #pretext #helping #changeclothes

Next TV

Related Stories
 യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

Apr 19, 2025 12:03 PM

യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്....

Read More >>
മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

Apr 19, 2025 11:11 AM

മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി...

Read More >>
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

Apr 18, 2025 07:43 PM

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ...

Read More >>
Top Stories










News Roundup