---
title: "സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌ "
english_title: "Petrol tanker overturns in Saudi, Keralite injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/23123/petrol-tanker-overturns-in-saudi-keralite-injured"
published_at: "2022-01-28T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3c3b24a4c6_accident.jpg"
keywords: []
---

# സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌ 

> **Lead Summary:** **ജിദ്ദ : **സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌. തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടിൽ എം. ഷിഹാബുദ്ദീനാണ് ഗുരുതര പരുക്കേറ്റത്.

## Article Content

**ജിദ്ദ : **സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌. തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടിൽ എം. ഷിഹാബുദ്ദീനാണ് ഗുരുതര പരുക്കേറ്റത്.

ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. പെട്രോൾ നിറച്ച ടാങ്കറുമായി സുലയിൽ നിന്നു നജ്റാനിലേക്ക് വരുമ്പോൾ ഖരിയ എന്ന സ്ഥലത്തു വച്ചായിരുന്നു അപകടം.

പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി പെട്രോൾ മരുഭൂമിയിലേക്ക് തുറന്ന് വിട്ടതിനു ശേഷമാണ് വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയത്. ഇദ്ദേഹത്തെ നജ്റാൻ കിംങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/23123/petrol-tanker-overturns-in-saudi-keralite-injured)