#Schoolbus | സ്‌കൂൾ യാത്ര പരിസ്ഥിതി സൗഹൃദമാക്കാം; 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളിറക്കി കർവ

#Schoolbus | സ്‌കൂൾ യാത്ര പരിസ്ഥിതി സൗഹൃദമാക്കാം; 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളിറക്കി കർവ
Aug 27, 2024 07:54 PM | By VIPIN P V

ദോഹ : (gcc.truevisionnews.com) പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ വിദ്യാലങ്ങളിലേക്കുള്ള യാത്രകൾ പരിസ്ഥിതി സൗഹൃദമാക്കൻ ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത് (കർവ).

ഇതിന്റെ ഭാഗമായി 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളാണ് കലാലയങ്ങളിലേക്കുള്ള ഗതാഗത്തിനായി കർവ പുറത്തിറക്കുന്നത്.

പരിസ്ഥിതി സൗഹൃദ സ്കൂൾ ബസുകൾ ഉന്നത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്താൻ സജ്ജമായതായി ‘ബാക് ടു സ്കൂൾ’ക്യാംപെയ്ന്റെ ഭാഗമായി നടന്ന പരിപാടിയിൽ കർവ അധികൃതർ അറിയിച്ചു.

പത്ത് ഇലക്ട്രിക് ബസുകളും യൂറോ ഫൈവ് സ്റ്റാൻഡേർഡിലുള്ള ഡീസൽ ബസുകളും സ്കൂൾ സർവീസിനായി സജ്ജമായതായി മുവാസലാത് സ്ട്രാറ്റജി മാനേജ്മെന്റ് അറിയിച്ചു.

ദോഹയിൽ നടന്ന ഓട്ടോനോമസ് ഇ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് മാസത്തിൽ തന്നെ ഗതാഗത മന്ത്രാലയവും വിദ്യഭ്യാസ മന്ത്രാലയവും ചേർന്ന് പുതിയ ഇലക്ട്രിക് സ്കൂൾ ബസുകൾ പുറത്തിറക്കിയിരുന്നു.

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസുകൾ ഉൾപ്പെടെ മുഴുവൻ പൊതുഗതാഗത ബസുകളും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുന്നതായി ഗതാഗത മന്ത്രി ജാസിം സൈഫ് അഹമദ് അൽ സുലൈതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2030ഓടെ രാജ്യത്തെ മുഴുവൻ പൊതുഗതാഗത സംവിധാനവും വൈദ്യുതീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. കൂടുതൽ സുരക്ഷാ മികവോടെയാണ് ഇ സ്കൂൾ ബസുകൾ തയാറാക്കിയത്.

ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനങ്ങൾ, മികച്ച എയർകണ്ടീഷനർ, സെൻസർ സംവിധാനങ്ങളോടെയുള്ള സേഫ്റ്റി ലോക് ഡോറുകൾ, ഫസ്റ്റ് എയ്ഡ് ബോക്സ്, എഞ്ചിൻ സെൻസർ സിസ്റ്റം, എക്സ്റ്റേണൽ സെൻസറുകൾ, ജിപിഎസ്, ഡ്രൈവറുടെ നിലവാരം നിരീക്ഷിക്കുന്ന മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണിത്.

യൂറോ ഫൈവിനും അതിനുമുകളിലുമുള്ള ഇന്ധന ഉപയോഗത്തിലൂടെ ഗതാഗതം കൂടുതൽ പരിസ്ഥിതി സൗഹൃദമായി തീരും.

#School #travel #ecofriendly #Around #buses #launched #Karva

Next TV

Related Stories
#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

Dec 21, 2024 04:36 PM

#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം വർധിപ്പിക്കൽ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ​, സഹകര ക​രാ​റു​ക​ൾ​ പ്രോൽസാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ്...

Read More >>
#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

Dec 21, 2024 04:10 PM

#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല സ്വദേശി പ്രിറ്റു സാമുവേൽ (41) ആണ് മരിച്ചത്. ഭാര്യ: ഷാലു എലിസബത്ത്. മക്കള്‍: പോള്‍,...

Read More >>
#shock | വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് സൗദിയിൽ മലയാളി മരിച്ചു

Dec 21, 2024 03:20 PM

#shock | വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് സൗദിയിൽ മലയാളി മരിച്ചു

വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#injured |  മസ്‌കത്തിൽ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതര  പരിക്ക്

Dec 21, 2024 12:46 PM

#injured | മസ്‌കത്തിൽ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി രക്ഷാപ്രവര്‍ത്തകര്‍ എത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക്...

Read More >>
#court | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും ​

Dec 21, 2024 12:35 PM

#court | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും ​

ഇ​ര​യെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ഹി​ക്കാ​നും കോ​ട​തി...

Read More >>
#founddead | വ​ഫ്‌​റ ക്യാ​മ്പ്‌ സൈ​റ്റി​ൽ നാ​ൽ​പ​തു​കാ​ര​നാ​യ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Dec 21, 2024 12:24 PM

#founddead | വ​ഫ്‌​റ ക്യാ​മ്പ്‌ സൈ​റ്റി​ൽ നാ​ൽ​പ​തു​കാ​ര​നാ​യ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തു​ട​ർ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തു​ക​യും മ​ര​ണം...

Read More >>
Top Stories

News Roundup

Entertainment News