#assault | ഫോൺ കോളിനിടെ സ്‌കൂൾ ജീവനക്കാനെ അസഭ്യം പറഞ്ഞു; രക്ഷിതാവിന് ശിക്ഷ വിധിച്ച് കോടതി

#assault | ഫോൺ കോളിനിടെ സ്‌കൂൾ ജീവനക്കാനെ അസഭ്യം പറഞ്ഞു; രക്ഷിതാവിന് ശിക്ഷ വിധിച്ച് കോടതി
Sep 1, 2024 06:26 PM | By ADITHYA. NP

മനാമ :(gcc.truevisionnews.com) ഫോൺ കോളിനിടെ സ്‌കൂൾ ജീവനക്കാനെ അസഭ്യം പറഞ്ഞ രക്ഷിതാവിനെതിരെ 50 ബഹ്‌റൈൻ ദിനാർ കാസേഷൻ കോടതി പിഴ ചുമത്തി കോടതി.

ഇരു കക്ഷികളും തമ്മിലുള്ള ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത തെളിവിന്റെ അടിസ്‌ഥാനത്തിലാണ്‌ കോടതി രക്ഷിതാവിന് എതിരെ നടപടി എടുത്തത്.

സ്‌കൂളിലേക്ക് ഫോൺ വിളിച്ചപ്പോഴാണ് രക്ഷിതാവ് മോശം ഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ച് സ്‌കൂൾ ജീവനക്കാരൻ പരാതി നൽകിയത്. റെക്കോഡ് ചെയ്ത സംഭാഷണം ജീവനക്കാരൻ തെളിവായി ഹാജരാക്കി.

ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ ജീവനക്കാരനെ അപമാനിച്ചതിനും അയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും രക്ഷിതാവിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയിരുന്നു.

വിധിക്കെതിരെ രക്ഷിതാവ് ലോവർ കോടതിയിൽ അപ്പീൽ നൽകിയതോടെ പിഴ റദ്ദാക്കപ്പെട്ടു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകി പിഴ പുനഃസ്ഥാപിക്കുകയായിരുന്നു.

തുടർന്നാണ് രക്ഷിതാവ് കാസേഷൻ കോടതിയിൽ അപ്പീൽ നൽകിയത്. കോടതി ഉത്തരവ് പ്രകാരമല്ല ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യപ്പെട്ടതെന്നും അത് കൊണ്ട് തന്നെ റെക്കോർഡ് സ്വീകാര്യമല്ലെന്ന് രക്ഷിതാവ് അപ്പീലിൽ വാദിച്ചു.

സ്വകാര്യ ഫോണിലേക്കല്ല, സ്‌കൂളിന്റെ ഫോണിലേക്കാണ് കോൾ ചെയ്തതെന്നും പ്രത്യേക ഉപകരണം ഉപയോഗിച്ച് റെക്കോർഡ് ചെയ്തതാണെന്നും സ്‌കൂൾ ജീവനക്കാരനും വാദിച്ചു.

സേവനദാതാക്കൾ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുന്നത് ഒരു സാധാരണ സമ്പ്രദായമാണെന്നും അത്തരം സേവനങ്ങൾ വിളിക്കുന്ന വ്യക്തികൾക്ക് ഇത് അറിയാമെന്നും കോടതി വിലയിരുത്തി.

സ്‌കൂൾ ജീവനക്കാരൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അംഗമായത് കൊണ്ട് തന്നെ സേവന ദാതാവാണെന്നും സ്‌കൂളിന്റെ ഫോണിലേക്കാണ് ഫോൺ വിളിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

വിളിച്ചയാളുടെ വ്യക്തമായ സമ്മതത്തിന്റെ അടിസ്ഥാനത്തിൽ സംഭാഷണത്തിന്റെ റെക്കോർഡിങ് സാധുവാണെന്ന് കോടതി അംഗീകരിക്കുകയായിരുന്നു.

വാക്കാൽ ദുരുപയോഗം ചെയ്യുന്ന സന്ദർഭങ്ങളിൽ റെക്കോർഡ് ചെയ്‌ത ഫോൺ സംഭാഷണങ്ങളുടെ സ്വീകാര്യതയ്ക്ക് ഈ വിധി ഒരു മാതൃകയാണ്.

#school #employee #verbally #abused #during #phone #call #court #sentenced #parent

Next TV

Related Stories
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

Apr 18, 2025 07:43 PM

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ...

Read More >>
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
Top Stories