#arrest | മണി എക്സ്ചേഞ്ച്നേക്കാൾ വിനിമയ നിരക്ക് വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കി; സ്വദേശി പൗരൻ അറസ്റ്റിൽ

#arrest | മണി എക്സ്ചേഞ്ച്നേക്കാൾ വിനിമയ നിരക്ക് വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കി; സ്വദേശി പൗരൻ അറസ്റ്റിൽ
Sep 4, 2024 02:35 PM | By VIPIN P V

മനാമ: (gcc.truevisionnews.com) മണി എക്സ്ചേഞ്ച് നൽകുന്നതിനേക്കാൾ തുക നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച രണ്ടു സംഭവങ്ങളിൽ ഉൾപ്പെട്ട സ്വദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രവാസികളായവരോട് നാട്ടിലേക്ക് പണം അയക്കുമ്പോൾ മണി എക്സ്‌ചെഞ്ചുകൾ നൽകുന്ന വിനിമയ നിരക്കിനേക്കാൾ കൂടുതൽ തുക നൽകാമെന്ന് പറഞ്ഞ ശേഷം പണം വാങ്ങുകയും അവരുടെ പക്കലുണ്ടായിരുന്ന പണം കൊള്ളയടിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്ത 39 കാരനായ സ്വദേശി പൗരനെയാണ് അറസ്റ്റ് ചെയ്തത്.

ഇത്തരത്തിൽ 5800 ദിനാറാണ് പ്രതി ഇരകളിൽ നിന്ന് തട്ടിയെടുത്തത്. തുടർന്ന് കബളിപ്പിക്കപ്പെട്ടവർ കേസ് നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.

കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അജ്ഞാതരുമായോ അനധികൃത പണമിടപാട് നടത്തുന്ന സംഘങ്ങളുമായോ ഇടപെടരുതെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

#taking #money #offering #exchange #rate #ratherthan #money #exchange #Native #citizen #arrested

Next TV

Related Stories
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

Apr 18, 2025 07:43 PM

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ...

Read More >>
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
Top Stories