മനാമ:(gcc.truevisionnews.com)സ്വകാര്യ മേഖലയിലടക്കം പുരുഷ ജീവനക്കാർക്കും കുട്ടികളുടെ ജനനത്തിനു മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിക്കണമെന്ന് ബഹ്‌റൈൻ പാർലമെന്റിൽ നിർദ്ദേശം.
ഇത് സംബന്ധിച്ച് എം പി ജലാൽ കാധേമിൻ്റെ നേതൃത്വത്തിലുള്ള അഞ്ച് പാർലമെൻ്റ് അംഗങ്ങൾ ആണ് 2012-ലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിൽ ആർട്ടിക്കിൾ 63-ന് കീഴിലുള്ള പ്രത്യേകാവകാശം കൂട്ടിച്ചേർക്കാൻ ഭേദഗതികൾ നിർദ്ദേശിച്ചത്.
ആദ്യ വിവാഹത്തിനും കുടുംബാംഗങ്ങളുടെ മരണത്തിനും, ഒരു പങ്കാളിയുടെ കുടുംബാംഗത്തിൻ്റെ മരണത്തിനും മൂന്ന് ദിവസത്തെ അവധിയാണ് ഇതിൽ പറഞ്ഞിട്ടുള്ള സെക്ഷൻ എ പ്രകാരം നൽകാൻ കഴിയുന്നത്.
സെക്ഷൻ ബി പ്രകാരം, സ്വകാര്യ മേഖലയിലെ പുരുഷ ജീവനക്കാർക്ക് കുട്ടിയുടെ ജനനത്തിന് ഒരു ദിവസമാണ് അവധി അനുവദിച്ചിരിക്കുന്നത്.
ഇത് മൂന്ന് ദിവസമെങ്കിലും നൽകണമെന്നാണ് പുതിയ നിർദേശം. കുട്ടിയുടെ ജനന തീയതി മുതൽ രണ്ട് മാസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് വനിതാ ജീവനക്കാർക്ക് ഇതിനോടകം തന്നെ അർഹതയുണ്ട്.
ഈ വർഷം ആദ്യം, തന്നെ സൗദി അറേബ്യയിൽ മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിച്ചു തുടങ്ങിയിരുന്നു.
പിതൃത്വ അവധിക്ക് അർഹത വരുന്നത് വാരാന്ത്യത്തിലോ പൊതു അവധി ദിവസങ്ങളിലോ വന്നാൽ അതിന് നഷ്ടപരിഹാരമായി അടുത്ത പ്രവർത്തി ദിവസം അവധി നൽകണമെന്നും നിർദ്ദേശമുണ്ട്.
“പുരുഷ ജീവനക്കാർക്ക് കൂടുതൽ നീതി ഉറപ്പാക്കാൻ തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കണം എന്നും പ്രത്യേകിച്ചും ഒരു പിതാവായി മാറുമ്പോൾ അവർ അതിനർഹരാണെന്നും എം പി പറഞ്ഞു.
അവധി ഒരു ദിവസം മാത്രം പോരാ; പുരുഷൻമാർ ആശുപത്രിയിൽ ഭാര്യമാരോടൊപ്പം ഉണ്ടായിരിക്കണം,എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാര്യമാരുടെയോ നവജാതശിശുക്കളുടെയോ ക്ഷേമത്തെക്കുറിച്ചോർത്ത് ആകുലപ്പെടാതെ, അവധി നൽകിയാൽ അവരുടെ ജോലികൾ ചെയ്യാൻ ജീവനക്കാർ ശരിയായ മാനസികാവസ്ഥയിലായിരിക്കുമെന്നും ഈ പുതിയ നിയമം തൊഴിലുടമകൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയുടെ നീക്കം ഇതിനോടകം തന്നെ ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ടെന്നും കാദെം പറഞ്ഞു.
#paternity #leave #suggested #that #male #employees #should #allowed #three #days #leave #birth #children