#PravasiLegalCell | ബാഗേജ് നയത്തില്‍ മാറ്റമാവശ്യം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി പ്രവാസി ലീഗല്‍ സെല്‍

#PravasiLegalCell | ബാഗേജ് നയത്തില്‍ മാറ്റമാവശ്യം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി പ്രവാസി ലീഗല്‍ സെല്‍
Sep 8, 2024 10:10 PM | By VIPIN P V

മനാമ: (gcc.truevisionnews.com) എയര്‍ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയത്തില്‍ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍.

ഈ നയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡുവിന് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ബാഗെജ് നിരക്കില്‍ കൊണ്ടുവന്ന മാറ്റം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൂടാതെ ഹാന്‍ഡ് ക്യാരിയായി കൊണ്ടുപോകുന്ന ലാപ്ടോപ്പിന് പോലും എയര്‍ഇന്ത്യ എക്‌സ്പ്രസ് ഒഴിവു നല്‍കുന്നില്ല. എന്നാല്‍ മറ്റെല്ലാ വിമാനകമ്പനികളും ലാപ്ടോപ്പിന് ഒഴിവ് നൽകുന്നുണ്ട്.

ഇത്തരത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് കൊണ്ടുവന്ന പുതിയ നയം മാറ്റുന്നതിനായി വേണ്ട ഇടപെടലുകള്‍ കേന്ദ്രവ്യോമയാന മന്ത്രാലയം നടത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

സാധാരണക്കാരായ പ്രവാസികള്‍ കൂടുതലായി യാത്രചെയ്യുന്ന വിമാനക്കമ്പനിയായ എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി ഈ നയം തിരുത്തുമെന്നും അല്ലാത്തപക്ഷം കേന്ദ്രവ്യോമയാന മന്ത്രാലയം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

#Baggage #policy #needs #changed #PravasiLegalCell #submitted #petition #UnionAviationMinister

Next TV

Related Stories
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

Apr 18, 2025 07:43 PM

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ...

Read More >>
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
Top Stories