---
title: "#death | അബുദാബിയിൽ നിർമ്മാണം നടക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്ന് വീണു; പ്രവാസിക്ക് ദാരുണാന്ത്യം "
english_title: "#Fall #top #building #underconstruction #AbuDhabi #tragic #end #expatriate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235637/fall-top-building-underconstruction-abudhabi-tragic-end-expatriate"
published_at: "2024-09-14T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5ad712c0c2_death.jpg"
keywords: []
---

# #death | അബുദാബിയിൽ നിർമ്മാണം നടക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്ന് വീണു; പ്രവാസിക്ക് ദാരുണാന്ത്യം 

> **Lead Summary:** **അബൂദബി: [** നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു.

## Article Content

**അബൂദബി: [** നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു.

മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് (കോയ - 47) ആണ് മരിച്ചത്. സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് വീഴുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും.

പിതാവ്: പരേതനായ ചേർക്കുഴിയിൽ ആലി. മാതാവ്: ആയിശാബി. ഭാര്യ: ഷെമീല തിരൂർ. മക്കൾ: റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235637/fall-top-building-underconstruction-abudhabi-tragic-end-expatriate)