---
title: " #vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം"
english_title: "#Kuwait #restrict #cash #transactions #vehicle #sales #October"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/236455/kuwait-restrict-cash-transactions-vehicle-sales-october"
published_at: "2024-09-18T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eaedb01b071_vehicle_sale.jpg"
keywords: []
---

#  #vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം

> **Lead Summary:** കുവൈത്ത് സിറ്റി: ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ അനുവദിക്കുവെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.

## Article Content

കുവൈത്ത് സിറ്റി: ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ അനുവദിക്കുവെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.

ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.തീരുമാനം കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനാണെന്നും മന്ത്രാലയം അറിയിച്ചു.

പണമിടപാടുകള്‍ ബാങ്ക് വഴിയാക്കുമ്പോള്‍ അധികൃതര്‍ക്ക് ഫണ്ടുകളുടെ വരവ്-ചെലവ് എളുപ്പത്തില്‍ പരിശോധനിക്കാൻ സാധിക്കും.

അതിലൂടെ അവയുടെ ഉറവിടങ്ങള്‍ പരിശോധിക്കാനും ഇടപാടുകള്‍ നിയമപരമാണെന്ന് ഉറപ്പാക്കാനും സാധിക്കും.

തീരുമാനം ലംഘിക്കപ്പെട്ടാല്‍, ബാധകമായ നിയമങ്ങള്‍ക്ക് അനുസൃതമായി പിഴ ചുമത്താന്‍ റെഗുലേറ്ററി അധികാരികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/236455/kuwait-restrict-cash-transactions-vehicle-sales-october)