#DrainageCleaning | സഹപ്രവർത്തകനെ രക്ഷിക്കാനായി മാലിന്യ ടാങ്കിൽ ഇറങ്ങി; തീരാവേദനയായി മലയാളികളുടെ വിയോഗം

#DrainageCleaning  | സഹപ്രവർത്തകനെ രക്ഷിക്കാനായി മാലിന്യ ടാങ്കിൽ ഇറങ്ങി; തീരാവേദനയായി മലയാളികളുടെ വിയോഗം
Oct 24, 2024 10:57 AM | By VIPIN P V

അബുദാബി: (gcc.truevisionnews.com) അബുദാബിയിൽ അറ്റകുറ്റപ്പണിക്കി‌ടെ മാലിന്യ ടാങ്കിൽ വീണ സഹപ്രവർത്തകൻ അജിത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് പാലക്കാട് നെല്ലായ മാരായമംഗലം സ്വദേശി ചീരത്ത് പള്ളിയാലിൽ രാജകുമാരന് (39) ജീവൻ നഷ്ടമായത്.

ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു യുഎഇയിലെ മലയാളി സമൂഹത്തെ നടുക്കിയ അപകടമുണ്ടായത്.

പത്തനംതിട്ട വള്ളിക്കോട് മായാലിൽ മണപ്പാട്ടിൽ വടക്കേതിൽ ആർ.അജിത്തും (39) അപകടത്തിൽ മരിച്ചു. അൽറീം ഐലൻഡിൽ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിലെ മാലിന്യ ടാങ്കിലെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു ദുരന്തം.

മണ്ണപ്പാട്ട് വടക്കേതിൽ രാമചന്ദ്ര കുറുപ്പിന്‍റെയും ശ്യാമളയുടെയും മകനാണ് അജിത്. ഭാര്യ: അശ്വതി നായർ. മകൻ: അശ്വത്. ചീരത്ത് പള്ളിയാലിൽ ഉണ്ണികൃഷ്ണന്‍റെയും ശാന്തകുമാരിയും മകനാണ് രാജകുമാരൻ. ഭാര്യ: രേവതി. 2 മക്കളുണ്ട്.

ടാങ്കിലിറങ്ങിയ പഞ്ചാബ് സ്വദേശി ഗുരുതര അവസ്ഥയിലാണ്.

അറ്റകുറ്റപ്പണിക്കിടെ മാലിന്യ ടാങ്കിലേക്കു വീണ അജിത്തിനെ രക്ഷിക്കാനായി ഇറങ്ങിയ രാജകുമാരനും ടാങ്കിനകത്തു കുടുങ്ങുകയായിരുന്നു.

ഇരുവരെയും കാണാതായതോടെ ടാങ്കിൽ ഇറങ്ങി അവശനിലയിലായ പഞ്ചാബ് സ്വദേശിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രോപ്പർട്ടി മാനേജ്മെന്‍റ് കമ്പനിയായ ഇൻസ്പെയർ ഇന്‍റഗ്രേറ്റഡിലെ ടെക്നീഷ്യന്മാരായിരുന്നു ഇവർ. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം പിന്നീട് നാട്ടിൽ.


#Descended #wastetank #colleague #demise #Malayalees #pain #ass

Next TV

Related Stories
ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Apr 21, 2025 07:38 PM

ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി...

Read More >>
കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

Apr 21, 2025 04:28 PM

കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

ഇതിൽ വൈദ്യ സഹായം, പ്രസവാവധി, മതപരമായ കടമകൾ, വ്യക്തിപരമായ അത്യാവശ്യങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്നു. വിദേശത്തെ ചികിത്സയ്ക്ക് പോകുമ്പോൾ...

Read More >>
നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

Apr 21, 2025 01:28 PM

നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

നിയമലംഘനങ്ങളുടെ ഗൗരവവും സ്വഭാവവും അനുസരിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രാലയം...

Read More >>
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

Apr 21, 2025 12:29 PM

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ...

Read More >>
ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

Apr 21, 2025 11:56 AM

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന്...

Read More >>
Top Stories