#BapsHinduTemple | ദീപാവലി ആഘോഷത്തിനൊരുങ്ങി ബാപ്സ് ഹിന്ദു ക്ഷേത്രം; ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തും

 #BapsHinduTemple | ദീപാവലി ആഘോഷത്തിനൊരുങ്ങി ബാപ്സ് ഹിന്ദു ക്ഷേത്രം; ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തും
Oct 29, 2024 09:33 PM | By Jain Rosviya

അബുദാബി: (gcc.truevisionnews.com)ദീപാവലി ആഘോഷത്തിനൊരുങ്ങി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം.

ക്ഷേത്ര ദർശനത്തിനെത്തുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഒരാൾക്ക് പരമാവധി രണ്ടു മണിക്കൂർ ആയിരിക്കും ക്ഷേത്ര ദർശനത്തിന് അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.

അബുദാബി ബാപ്സ് ഹിന്ദുമന്ദിർ തീർഥാടകർക്കായി തുറന്ന ശേഷം ആദ്യമായെത്തുന്ന ദീപാവലിക്ക് വിലുമായ ഒരുക്കങ്ങളാണ് പുരോ​ഗമിക്കുന്നത്.

ദീപാവലി ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും മികച്ച രീതിയിൽ ക്ഷേത്ര ദർശനം നടത്താനും മറ്റു ചടങ്ങുകളിൽ പങ്കാളികളാകാനുമുള്ള അവസരം ഒരുക്കും.

ഒക്ടോബർ 31-ന് രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയാണ് ദീപാവലി ആഘോവും പ്രത്യേക ചടങ്ങുകളും. നവംബർ രണ്ട്, മൂന്ന് ദിവസങ്ങളിലായി അന്നക്കൂട്ട് ദർശനം ഒരുക്കം.

രണ്ടു ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ചടങ്ങ്. ആഘോഷ ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിന് എത്തുന്നവർ ഓൺലൈൻ ആയി പേര് രജിസ്റ്റർ ചെയ്യണം.

വാഹനങ്ങൾക്ക് പ്രത്യേക പാർക്കിം​ഗ് കേന്ദ്രം ഒരുക്കുകയും അവിടെ നിന്നും ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുകയും ചെയ്യും.

വലിയ ബാ​ഗുകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ഹാൻഡ് ബാ​ഗിൽ ആഭരണങ്ങളും മൂർച്ചയുള്ള സാധനങ്ങളും പാടില്ലെന്നും അധികൃതർ നിർദ്ദേശിച്ചു.

തിരക്ക് ഒഴിവാക്കാൻ ഒരാളെ രണ്ടു മണിക്കൂർ മാത്രമായിരിക്കും ക്ഷേത്രത്തിൽ ചെലിടാൻ അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.











#Baps #Hindu #Temple #prepares #Diwali #celebrations #Record #visitors

Next TV

Related Stories
നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

Apr 21, 2025 01:28 PM

നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

നിയമലംഘനങ്ങളുടെ ഗൗരവവും സ്വഭാവവും അനുസരിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രാലയം...

Read More >>
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

Apr 21, 2025 12:29 PM

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ...

Read More >>
ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

Apr 21, 2025 11:56 AM

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന്...

Read More >>
നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Apr 21, 2025 07:01 AM

നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

Apr 20, 2025 10:04 PM

കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാ വകുപ്പുകളും സംയോജിതമായി പ്രവര്‍ത്തിക്കണം....

Read More >>
Top Stories