---
title: "#death | ഉംറ നിർവഹിക്കാനെത്തിയ മലയാളി മധ്യവയസ്‌ക മക്കയിൽ മരിച്ചു"
english_title: "#middle #aged #Malayali #woman #who #had #come #perform #Umrah #died #Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246999/middle-aged-malayali-woman-who-had-come-perform-umrah-died-makkah"
published_at: "2024-11-03T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672748923f6cf_gcc.jpg"
keywords: []
---

# #death | ഉംറ നിർവഹിക്കാനെത്തിയ മലയാളി മധ്യവയസ്‌ക മക്കയിൽ മരിച്ചു

> **Lead Summary:** **മക്ക: ** സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ തൃശൂർ സ്വദേശിനി മക്കയിൽ മരിച്ചു. കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്‌റുള്ളയുടെ ഭാര്യ റാഹില ആണ് മരിച്ചത്.

## Article Content

**മക്ക: ** സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ തൃശൂർ സ്വദേശിനി മക്കയിൽ മരിച്ചു. കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്‌റുള്ളയുടെ ഭാര്യ റാഹില ആണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഇവർ ഒരാഴ്ചയായി മക്കയിലെ കിംഗ്‌ അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്‌ല. മരുമക്കള്‍: റിയാസ്, സബീന, തസ്‌നി. ഖബറടക്കചടങ്ങളിൽ പങ്കെടുക്കാൻ മക്കൾ മക്കയിൽലെത്തിയിട്ടുണ്ട്.

നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഫസൽ മൂന്നുപീടിക (ഐ.സി.എഫ്) സത്താർ തളിക്കുളം, ഹക്കീം ആലപ്പുഴ (തനിമ) എന്നിവർ സഹായത്തിനുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246999/middle-aged-malayali-woman-who-had-come-perform-umrah-died-makkah)