---
title: "#death | ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു"
english_title: "#Malayali #died #hospital #Riyadh #heart #attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247484/malayali-died-hospital-riyadh-heart-attack"
published_at: "2024-11-06T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ae4e46daa3_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: ** ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു . കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ ആണ്​ റിയാദ്​ ശുമൈസി ആശുപത്രിയിൽ മരിച്ചത്​.

## Article Content

**റിയാദ്: ** ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു . കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ ആണ്​ റിയാദ്​ ശുമൈസി ആശുപത്രിയിൽ മരിച്ചത്​.

റിയാദ്​ സുലൈ ഹാറൂൺ റാഷിദ്‌ സ്​ട്രീറ്റിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ശാരീരിക അസ്വസ്തതകൾ കാരണം ആശുപത്രിയിൽ പോയതായിരുന്നു.

പിതാവ്: അബ്​ദുറഹ്​മാൻ (പരേതൻ), മാതാവ്: ഫാത്തിമ (പരേത), ഭാര്യ: റഹ്​മത്ത്, മക്കൾ: മുഹമ്മദ്‌ ഹംദാൻ, മുഹമ്മദ്‌ ഹശ്മിൽ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നടപടിക്രമങ്ങൾക്കായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്​ദുല്ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247484/malayali-died-hospital-riyadh-heart-attack)