മസ്കറ്റ്: (gcc.truevisionnews.com) ഒമാന്‍റെ 54-ാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്.
നവംബർ 20(ബുധൻ), 21(വ്യാഴം) എന്നീ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താകുറിപ്പിൽ പറയുന്നു.
വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. നവംബർ 24 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനമാരംഭിക്കും.
Also read:
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു
#54th #National #Day #Oman #declares #public #holiday