മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത് ഗവർണറേറ്റിൽ ശനിയാഴ്ച നേരീയ ഭൂചലനം അനുഭവപ്പെട്ടു.
റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അമീറാത്ത് വിലായത്തിൽ രാവിലെ 11.06ന് ഉണ്ടായതെന്ന സുൽത്താൻ ഖാബൂസ് യനിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മസ്‌കത്ത് നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ തെക്കു പടിഞ്ഞാറായി ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മസ്‌കത്ത്, മത്ര, വാദി കബീർ, മത്ര, റൂവി, സിദാബ്, എം.ബി.ഡി ഏരി എന്നീ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഭൂചലനം അനുഭപ്പെട്ട സ്ഥങ്ങളിൽ നിന്നും മത്ര മത്സ്യ മാർക്കറ്റിൽ നിന്നുമെല്ലാം ആളുകൾ പുറത്തേക്കിറങ്ങി.
#slight #earthquake #felt #Muscat #Governorate #Saturday.