മസ്‌കത്ത് : (gcc.truevisionnews.com) ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് ഒമാൻ കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മുസന്ദം ഗവർണറേറ്റ് തീരങ്ങളിലും അറബിക്കടലിന്റെ തീരങ്ങളിലും കടൽ തിരമാലകൾ 2.5 മീറ്റർ ഉയരത്തിൽ എത്തും.
മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിയും അഴുക്കും ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ചയെയും ബാധിച്ചേക്കും.
മസ്‌കത്തടക്കമുള്ള മിക്ക ഗവർണറേറ്റുകളിലും താപനില കുറയാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#Northwest #winds #likely #Oman #Today #MeteorologicalCenter# issued #warning