ഷാര്‍ജ: ഷാര്‍ജയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്കി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 2025 വര്‍ഷം ഏകദേശം 4200 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്.
സാമ്പത്തിക സുസ്ഥിരത, മികച്ച ജീവിത നിലവാരം, എമിറേറ്റിലെ എല്ലാ താമസക്കാരുടെയും സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് 2025 ബജറ്റെന്ന് ഷാര്‍ജ ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
സാമൂഹിക സുരക്ഷയും, ഊര്‍ജ്ജം, ജലം, ഭക്ഷ്യ വിഭവങ്ങള്‍ എന്നിവയുടെ സുസ്ഥിരത വര്‍ധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ബജറ്റിന്റെ 27 ശതമാനം നീക്കിവെച്ചിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശമ്പളയിനത്തിലാണ്.
മറ്റ് പ്രവർത്തനങ്ങളുടെ ചെലവിലേക്കായി 23 ശതമാനവും മാറ്റിവെച്ചിട്ടുണ്ട്. 20 ശതമാനം വരുന്ന മൂലധന പദ്ധതികളെ പിന്തുണക്കുന്ന നടപടികൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി. കടം തിരിച്ചടവും പലിശ ബാധ്യതകൾക്കുമായി വകയിരുത്തിയിരിക്കുന്നത് 16 ശതമാനം തുകയാണ്.
#Sharjah #Ruler #approves #biggest #budget #emirate's #history