Dec 24, 2024 10:36 PM

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ങ്ങ​ളി​ൽ ആ​ഘോ​ഷം അ​തി​രു​വി​ടേ​ണ്ട. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കും.

ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ലും നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ലും ല​ക്ഷ്യ​മി​ട്ടാ​ണ് മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ുഫ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സു​ര​ക്ഷ ക​ര്‍ശ​ന​മാ​ക്കു​ന്ന​ത്.

പൊ​തു ജ​ന​ങ്ങ​ള്‍ക്ക് ശ​ല്യ​മാ​കു​ന്ന രീ​തി​യി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

ചാ​ല​റ്റു​ക​ൾ, ഫാ​മു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ട്രാ​ഫി​ക്, ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​ലീ​സ് എ​ന്നി​വ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കും.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സം​ശ​യാ​സ്പ​ദ​മാ​യ ഒ​ത്തു​ചേ​ര​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​ധാ​ന ഹൈ​വേ​ക​ൾ, നി​ര​ത്തു​ക​ൾ, പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ പോ​യന്‍റു​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

#overdo #NewYearEve #Violation #rules

Next TV

Top Stories










News Roundup