---
title: "#Heavyrain | ഒമാനിൽ നാളെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത"
english_title: "#Heavyrain #thunder #likely #Oman #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/258917/heavyrain-thunder-likely-oman-tomorrow"
published_at: "2024-12-25T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676c254d29720_776.jpg"
keywords: []
---

# #Heavyrain | ഒമാനിൽ നാളെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

> **Lead Summary:** **മസ്കത്ത്: [** ഒമാനിൽ നാളെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

## Article Content

**മസ്കത്ത്: [** ഒമാനിൽ നാളെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

നാളെ രാവിലെ നാലു മുതൽ വൈകീട്ട് നാലുവരെയാണ് മുന്നറിയിപ്പുള്ളത്.

നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ 15-35 മില്ലിമീറ്റർ വരെ മഴ പെയ്‌തേക്കും.

ഇതിനോടൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്.

ഇതുകൂടാതെ മുസന്ദം, ദാഖിലിയ, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ എന്നിവിടങ്ങളിൽ 5-15 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും പ്രവചനമുണ്ട്.

മഴ പെയ്യുമ്പോൾ തിരശ്ചീന ദൃശ്യപരത കുറയുമെന്നും മണിക്കൂറിൽ 28-64 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശുമെന്നും സിഎഎ മുന്നറിയിപ്പ് നൽകി.

തിരമാലകളുടെ ഉയരം 1.5-2.5 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.

ജാഗ്രത പാലിക്കാനും വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും കടലിൽ ഇറങ്ങുന്നത് ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/258917/heavyrain-thunder-likely-oman-tomorrow)