ജിദ്ദ : (gcc.truevisionnews.com) എം ടി വാസുദേവൻ നായർ പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതിയായിരുന്നു എന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം.
മനുഷ്യ നന്മക്ക് എതിരെ പ്രവർത്തിക്കുന്ന ആചാര, അനുഷ്ഠാന, വിശ്വാസങ്ങളോട് എംടി തന്റെ സാഹിത്യ രചനകളിലൂടെ കലഹിക്കുകയും നീതിയിൽ അധിഷ്ഠിതമായ വ്യവസ്ഥിതിക്ക് വേണ്ടി സിനിമകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു എന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പുറത്തിറക്കിയ പത്ര കുറിപ്പിൽ പറഞ്ഞു.
എം ടി യുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് അതിന്റെ കിരീടമാണ് നഷ്ടപ്പെട്ടത്.
രചനകളുടെ പെരുന്തച്ചന്റെ വേർപാടിൽ ദുഃഖിക്കുന്ന മുഴുവൻ സൃഷ്ടികളുടെയും വേദനയിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകരും പങ്കുചേരുന്നു.
#literary #patriarch #who #clashed #traditional #systems #Condolences #Jeddah #IndianMediaForum