തായിഫ് : (gcc.truevisionnews.com) തായിഫിന് തെക്ക് മൈസാനിലെ ബനീമാലിക്കില്‍ താഴ്‌വരയിലെ അരുവിയില്‍ വീണ് അറബ് വംശജയായ ബാലിക മുങ്ങിമരിച്ചു.
അരുവിയിലെ മീനുകളെ നോക്കി നിൽക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഇളയ സഹോദരി നിലവിളിച്ച് സഹായം തേടിയതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന രണ്ടു സൗദി പൗരന്മാര്‍ ഓടിയെത്തി ബാലികയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു.
തുടര്‍ന്ന് റെഡ് ക്രസന്റ് ആംബുലന്‍സില്‍ ബാലികയെ അല്‍ഖുറൈഅ് ബാനീമാലിക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബനീമാലിക്കിലെ സ്വയാദയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ ബാലികയാണ് മരണപ്പെട്ടത്.
കുടുംബാംഗങ്ങള്‍ ബന്ധുവുമായി സംസാരിച്ചുകൊണ്ടിരിക്കെ പതിനാലുകാരിയും ഇളയ സഹോദരിയും സമീപത്തെ വാദി ബവായിലെ അയ്ന്‍ അല്‍വബ്‌റ അരുവി കാണാന്‍ പോവുകയായിരുന്നു.
#year #old #girl #drowned #falling #valley #stream #Banimalik #SaudiArabia