Dec 30, 2024 02:37 PM

റിയാദ്: (gcc.truevisionnews.com) സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനം വൈകും.

വിധി പറയുന്നത് സൗദി കോടതി വീണ്ടും മാറ്റി. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും​ കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്​തെങ്കിലും പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു.

ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്​ടോബർ 21നാണ്​ നടന്നത്​. എന്നാൽ, ബഞ്ച്​ മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച്​ തന്നെയാണ്​ മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും​ അറിയിച്ച്​​ കോടതി കേസ്​ മാറ്റിവെക്കുകയായിരുന്നു.

തുടർന്ന്​ കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച്​ കേസ് പരിഗണിച്ചു. എന്നാൽ, വിഷയം സൂക്ഷ്​മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി.​

ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ, പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന്​ നൽകാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12ലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് ഡിസംബർ 12ന് റഹീമിന്‍റെ കേസ് പരിഗണിക്കുന്നതിനായി റിയാദ്​ ക്രിമിനൽ കോടതിയിൽ​ ചേരാൻ നിശ്ചയിച്ച സിറ്റിങ്​​ സാ​ങ്കേതിക കാരണങ്ങളാൽ വീണ്ടും​ മാറ്റിവെക്കുകയായിരുന്നു.

തുടർന്നാണ് കേസ് ഇന്ന് കോടതി പരിഗണിച്ചത്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ല​​ന്റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ പൊ​ലീ​സ് അ​ബ്​​ദു​ൽ റ​ഹീ​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത് ജ​യി​ലി​ൽ അ​ട​ക്കു​ന്ന​ത്. വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ റി​യാ​ദി​ലെ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു.


#AbdulRahim's #release #delayed #Saudi #court #changed #verdict #again

Next TV

Top Stories










News Roundup