ദമാം : (gcc.truevisionnews.com) ജുബൈലില്‍ ഇന്റര്‍സെക്ഷനില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു.
അപകടത്തില്‍ പെട്ട രണ്ടു കാറുകള്‍ നിയന്ത്രണം വിട്ട് പലതവണ മറിയുകയും കത്തിനശിക്കുകയും ചെയ്തു.
കാറുകളില്‍ ഒന്ന് റെഡ് സിഗ്നല്‍ മറി കടന്നതാണ് അപകടത്തിന് കാരണം. ഈ കാറില്‍ മറ്റു രണ്ടു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകട സമയത്ത് മൂന്നു കാറുകളും നല്ല വേഗതയിലായിരുന്നു. ആര്‍ക്കും പരുക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ചിത്രീകരിച്ചു. ഈ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#Three #cars #collided #caught #fire #Jubail