മാലിന്യം വലിച്ചെറിയാറുണ്ടെങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളൂ, പുതുക്കിയ പിഴകളുമായി അബുദാബി മുനിസിപ്പാലിറ്റി

മാലിന്യം വലിച്ചെറിയാറുണ്ടെങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളൂ, പുതുക്കിയ പിഴകളുമായി അബുദാബി മുനിസിപ്പാലിറ്റി
Feb 19, 2025 03:19 PM | By Athira V

അബുദാബി: അബുദാബിയിൽ അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി ​ഗതാ​ഗത, മുനിസിപ്പാലിറ്റി വിഭാ​ഗം അധികൃതർ. പുതുക്കിയ പിഴകൾ സാമൂഹിക മാധ്യമങ്ങളിലടക്കം പുറത്തുവിട്ടിട്ടുണ്ട്.

നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകൾ ചുമത്തുന്നത്. കൂടാതെ ലംഘനം ആവർത്തിച്ചാൽ 4000 ദിർഹം വരെയായിരിക്കും പിഴ ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം, രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിൽ മാത്രം പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിനും റോഡുകളിൽ സ്പ്രേ പെയിന്റുകൾ ഉപയോ​ഗിച്ചതിനും 670ലധികം നിയമ ലംഘകർക്കാണ് പിഴയിട്ടത്. കാൽ നടയാത്രക്കാർ, ഡ്രൈവർമാർ, വാഹന യാത്രക്കാർ തുടങ്ങിയവരാണ് നിയമലംഘകരിൽ അധികവും.

പൊതു ഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാർ​ഗ നിർദേശങ്ങൾ അനുസരിച്ചുള്ളതാണ് പുതുക്കിയ പിഴകൾ. നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ സി​ഗരറ്റ് കുറ്റികൾ വലിച്ചെറിയുക, ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ അശ്രദ്ധമായി വലിച്ചെറിയുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 500 ദിർഹമായിരിക്കും പിഴ ലഭിക്കുന്നത്.

ലംഘനം വീണ്ടും ആവർത്തിച്ചാൽ 2000 ദിർഹമായിരിക്കും പിഴ. മറ്റ് മാലിന്യങ്ങളാണ് പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതെങ്കിൽ 1000 ദിർഹമായിരിക്കും പിഴ. ലംഘനം വീണ്ടും ആവർത്തിച്ചാൽ 4000 ദിർഹമായി പിഴ ഉയർത്തും.

#If #you #litter #take #note #AbuDhabi #Municipality #with #revised #fines

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories