ലോകത്തിലെ ഉയരമേറിയ രണ്ടാമത്തെ കെട്ടിടം; ബുർജ് അസീസിയിലെ അപ്പാർട്ട്മെന്റുകൾ ഇന്നുമുതൽ വാങ്ങിത്തുടങ്ങാം

 ലോകത്തിലെ ഉയരമേറിയ രണ്ടാമത്തെ കെട്ടിടം; ബുർജ് അസീസിയിലെ അപ്പാർട്ട്മെന്റുകൾ ഇന്നുമുതൽ വാങ്ങിത്തുടങ്ങാം
Feb 19, 2025 11:20 PM | By akhilap

ദുബൈ: (gcc.truevisionnews.com) ലോകത്തിലെ ഉയരമേറിയ രണ്ടാമത്തെ കെട്ടിടമായ ബുർജ് അസീസിയിലെ അപ്പാർട്ട്മെന്റുകൾ ഇന്നുമുതൽ വാങ്ങിത്തുടങ്ങാം.അപ്പാർട്ട്മെന്റുകളുടെ വിലകൾ കൂടി പുറത്തു വിട്ടിട്ടുണ്ട്. അൾട്രാ ലക്ഷ്വറി അപ്പാർട്ട്മെന്റുകളുടെ വില ആരംഭിക്കുന്നത് ചതുരശ്ര അടിക്ക് 7149 ദിർഹം മുതലാണ്.ഏറ്റവും മുകളിലുള്ള അപ്പാർട്ട്മെന്റാണെങ്കിൽ സ്ക്വയർ ഫീറ്റിന് 34,000 ദിർഹം ചെലവ് വരും.

സാധാരണ അപ്പാർട്ട്മെന്റുകളുടെ വില ഏറ്റവും കുറഞ്ഞത് 7.5 മില്യൺ ദിർഹവും ഏറ്റവും കൂടിയത് 156 മില്യൺ ദിർഹവുമാണ്. ദുബൈയിലെ കൊൺറാഡ് ഹോട്ടൽ, ഹോങ്കോങ്ങിലെ ദി പെനിന്‍സുല, ലണ്ടനിലെ ദി ഡോര്‍ചെസ്റ്റര്‍, മുംബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് ജുഹു, സിംഗപ്പൂരിലെ മരീന ബേ സാൻഡ്സ്, സിഡ്നിയിലെ ഫോര്‍ സീസൺസ് ഹോട്ടല്‍, ടോക്കിയോയിലെ പാലസ് ഹോട്ടൽ എന്നിവിടങ്ങളിലായാണ് ബുര്‍ജ് അസീസിയുടെ വിൽപ്പന നടക്കുക.

സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളായ അസിസി ഡെവലപ്മെന്‍റ്സ് ആണ് ബുർജ് അസീസിയുടെ അപ്പാർട്ട്മെന്റുകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ദുബൈയിലെ ശൈഖ് സായിദ് റോഡിൽ നിര്‍മ്മാണം പുരോഗമിക്കുന്ന ബുർജ് അസീസിക്ക് 131ലേറെ നിലകളാണ് ഉണ്ടാകുക.

ഇതില്‍ റസിഡൻഷ്യൽ, ഹോട്ടൽ, റീട്ടെയ്ൽ, എന്‍റര്‍ടെയ്ന്‍മെന്‍റ് സ്പേസുകള്‍ ഉണ്ടാകും. 2028 ഓടെ ബുര്‍ജ് അസീസിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുര്‍ജ് അസീസി ചില റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കുമെന്നാണ് അസിസി ഡെവലപ്മെന്‍റ്സ് അവകാശപ്പെടുന്നത്.

ഉയരം കൂടിയ ഹോട്ടല്‍ ലോബി, ഉയരം കൂടിയ നൈറ്റ് ക്ലബ്ബ്, ഉയരമേറിയ റെസ്റ്റോറന്‍റ്, ഉയരമേറിയ ഹോട്ടൽ മുറി എന്നീ റെക്കോര്‍ഡുകളാണ് ബുര്‍ജ് അസീസിക്ക് സ്വന്തമാകുകയെന്നാണ് അസിസി ഡെവലപ്മെന്‍റ്സ് പറയുന്നത്. ഒന്നും രണ്ടും മൂന്നും കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്മെന്‍റുകളും ബുര്‍ജിൽ ഉണ്ടാകും.

വെർട്ടിക്കൽ ഷോപ്പിങ് മാളും ബുര്‍ജ് അസീസിയില്‍ ഉണ്ടാകും. ഇതിന് പുറമെ സെവന്‍ സ്റ്റാര്‍ ഹോട്ടലും ബുര്‍ജ് അസീസിയില്‍ നിര്‍മ്മിക്കും. പെന്‍റ്ഹൗസുകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, ഹോളിഡേ ഹോംസ്, വെല്‍നെസ് സെന്‍റര്‍, സ്വിമ്മിങ് പൂളുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍, റെസിഡന്‍റ് ലോഞ്ച്, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ബുര്‍ജ് അസീസിയില്‍ കാത്തിരിക്കുന്നത്.

#Second #tallest #building #world #Apartments #BurjAssisi #purchased #today

Next TV

Related Stories
സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

Mar 20, 2025 08:44 PM

സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ...

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Mar 20, 2025 08:39 PM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

30 വർഷത്തോളമായി ബിഎംഡബ്ല്യു കമ്പനിയുടെ സൗദിയിലെ സ്‌പെയർ പാർട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. പരേതരായ ബിച്ചാമ്മദും കദീസയുമാണ്...

Read More >>
ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

Mar 20, 2025 04:50 PM

ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

പെരുന്നാൾ നമസ്കാരത്തിന് മുമ്പ് സകാത്ത് അൽ ഫിത്തർ നൽകണമെന്ന് സകാത്ത് അഫയേഴ്‌സ് വകുപ്പ്...

Read More >>
ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

Mar 20, 2025 02:35 PM

ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനാൽ തുടർച്ചയായ അഞ്ചാം വർഷവും ജിദ്ദ കോർണിഷ് സർക്യൂട്ട്...

Read More >>
ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

Mar 20, 2025 01:48 PM

ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25%...

Read More >>
ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

Mar 20, 2025 01:00 PM

ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

റ​മ​ദാ​ൻ ആ​രം​ഭി​ച്ച അ​തേ ദി​വ​സം​ത​ന്നെ, അ​താ​യ​ത്, ശ​നി​യാ​ഴ്ച റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​മെ​ന്നും മാ​ർ​ച്ച് 30നു​ത​ന്നെ...

Read More >>