കുവൈത്തിൽ സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർ ഓടിച്ച വാഹനമിടിച്ചു; നാല് പേ‌‍ർക്ക് പരിക്ക്

കുവൈത്തിൽ സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർ ഓടിച്ച വാഹനമിടിച്ചു; നാല് പേ‌‍ർക്ക് പരിക്ക്
Apr 17, 2025 10:19 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ പ്രമുഖ ഫാഷനിസ്റ്റ ഓടിച്ച വാഹനമിടിച്ച് നാല് പേർക്ക് പരിക്ക്. അബു ഫുത്തൈറയിലാണ് സംഭവം.

ഫാഷനിസ്റ്റയും സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസറുമായ യുവതിയെ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇൻഫ്ലുവൻസർ ഓടിച്ച ഫോർ-വീൽ ഡ്രൈവ് വാഹനവും മറ്റൊരു വാഹനവും (ബഗ്ഗി) തമ്മിലാണ് കൂട്ടിയിടിച്ചത്.

റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ പൊലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. അപകടത്തിൽ ഒരു കുവൈത്തി പൗരൻ, ഒരു നികരാഗ്വൻ, രണ്ട് ഇന്ത്യൻ പൗരന്മാർ എന്നിവരുൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലർക്ക് വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പെടെ ഗുരുതരമായ പരിക്കുകളുണ്ട്.

ഡ്രൈവറെ അന്വേഷണത്തിനായി റഫർ ചെയ്യുകയും പരിക്കേറ്റവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്നത് വരെ മുൻകരുതൽ എന്ന നിലയിൽ ഇന്‍ഫ്ലുവന്‍സറെ തടങ്കലിൽ വയ്ക്കാനും അധികൃതർ തീരുമാനിക്കുകയുമായിരുന്നു. അതേസമയം, ഡിറ്റക്ടീവുകൾ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.







#Four #people #injured #car #prominent #fashionista #Kuwait.

Next TV

Related Stories
മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

Apr 19, 2025 11:11 AM

മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി...

Read More >>
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

Apr 18, 2025 07:43 PM

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ...

Read More >>
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
Top Stories