ജിദ്ദ: (gcc.truevisionnews.com) ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശി നാറ്റിങ്ങൽ മുസ്തഫ (52) ആണ് മരിച്ചത്. ജിദ്ദയിലെ ഹയ്യു നസീമിലെ താമസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
മൃതദേഹം ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് മൂസ്സ ഹാജി. മാതാവ് നഫീസ. ഭാര്യ: റംല. മക്കൾ: റാഷിദ്, റഹീസ്, ഫായിസ് ഗാലിബ്, ഫാത്തിമ ഫിദ.
ജിദ്ദയിലെ അൽജസീറ ഹോട്ടൽ ജീവനക്കാരനായിരുന്നു. നിയമനടപടികൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫയർവിങ് രംഗത്തുണ്ട്.
#Malayali #died #heartattack #Jeddah