മസ്‌കത്ത് : (gcc.truevisionnews.com) അധാര്‍മിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്ന് നിരവധി സ്ത്രീകളെയും പുരുഷന്‍മാരെയും റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
ബൗശര്‍ വിലായത്തില്‍ നിന്നാണ് വിവിധ രാജ്യക്കാരായ ഒരു കൂട്ടം സ്ത്രീകളെയും പുരുഷന്‍മാരെയും ബൗശര്‍ സ്‌പെഷല്‍ ടാസ്‌ക് പൊലീസ് കമാന്‍ഡ് പിടികൂടുന്നത്.
അറസ്റ്റിലായവര്‍ ഏഷ്യന്‍ വംശജരാണെന്നും പ്രതികള്‍ ഒമാന്‍ താമസ നിയമം ലംഘിച്ചതായും ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പൊലീസ് അറിയിച്ചു.
#unethicalact #Expatriates #arrested #Muscat