മസ്കത്ത്: (gcc.truevisionnews.com) ഒമാന്റെ അൽ വുസ്ത ഗവർണറേറ്റിൽ അറേബ്യൻ കടൽ കൂനൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു. ഗവർണറേറ്റിലെ അൽ ജാസിർ തീരത്താണ് കഴിഞ്ഞ ദിവസം തിമിംഗലം കരക്കടിഞ്ഞത്.
അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്തനിയാണ് അറേബ്യൻ കടൽ കൂനൻ തിമിംഗലം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോയൽ ഒമാൻ പോലീസ്, വാലി ഓഫിസ്, കൃഷി, മത്സ്യബന്ധനം, ജല വിഭവ മന്ത്രാലയം എന്നിവയുടെ അധികാരികൾ സംയുക്തമായി അന്വേഷണം ആരംഭിച്ചു.
#rare #species #whale #died #washed #ashore #coast #Oman