റിയാദ്: (gcc.truevisionnews.com) സൗദിയിലെ നഗരങ്ങളിലെ പാര്‍ക്കിങ് റമസാന്‍ പ്രമാണിച്ച് താല്‍ക്കാലികമായി സൗജന്യമാക്കിയതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. ദമാം, അല്‍ഖോബാര്‍, ബുറൈദ എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന പേ പാര്‍ക്കിങ് സംവിധാനം ആണ് താല്‍ക്കാലികമായി നിർത്തലാക്കിയത്.
ഈ നഗരങ്ങളിലെ പാര്‍ക്കിങ് നടത്തിപ്പുമായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നിലവിലെ നടത്തിപ്പ് കമ്പനിയെ മാറ്റി പകരം പുതിയ കമ്പനിക്ക് ചുമതല നല്‍കാനും മുനിസിപ്പല്‍ മന്ത്രാലയം തീരുമാനിച്ചു.
പുതിയ കമ്പനി ചുമതലയേറ്റ് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെയാണ് സൗജന്യ പാർക്കിങ് തുടരുക.
#Municipal #Ministry #made #parking #free #Saudi