സഞ്ചാരം സുഗമമാക്കാൻ; മക്ക -മദീന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റുകൾ 18 ശതമാനം കൂട്ടി

സഞ്ചാരം സുഗമമാക്കാൻ; മക്ക -മദീന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റുകൾ 18 ശതമാനം കൂട്ടി
Mar 2, 2025 08:53 PM | By Jain Rosviya

റിയാദ്: റമദാനിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്നത് പ്രമാണിച്ച് മക്കക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റ് വർധിപ്പിക്കുന്നതുൾപ്പടെയുള്ള റമദാനിലേക്കുള്ള പ്രവർത്തന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സൗദി അറേബ്യൻ റെയിൽവേ (എസ്.എ.ആർ) അറിയിച്ചു.

റമദാനിൽ മക്കക്കും മദീനക്കുമിടയിലെ യാത്രക്ക് ഏകദേശം 16 ലക്ഷം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണിത്.

തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുക, കൂടുതൽ സുഖകരവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണിതെന്ന് സൗദി റെയിൽവേ വ്യക്തമാക്കി.

ഹറമൈൻ എക്‌സ്പ്രസ് ട്രെയിൻ പ്രവർത്തിപ്പിക്കുന്ന സൗദി-സ്പാനിഷ് റെയിൽവേ കമ്പനിയുമായി സഹകരിച്ച് പ്രവർത്തന പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഇൗ റമദാനിലെ ട്രിപ്പുകളുടെ എണ്ണം 3,410 ആയി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിലധികം വർധനവാണിത്.

പുണ്യമാസത്തിൽ ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിനിെൻറ വലിയ ഡിമാൻഡിനൊപ്പം സഞ്ചരിക്കാനുള്ള ശേഷി ഇത് വർധിപ്പിക്കുന്നു. റമദാനിലെ ആദ്യ ആഴ്ചയിൽ പ്രതിദിനം നൂറ് ട്രിപ്പുകൾ നടത്തും.

റമദാൻ 14ഓടെ ഇത് ക്രമേണ പ്രതിദിനം 120 ട്രിപ്പുകളാക്കി വർധിപ്പിക്കും. പുണ്യനഗരങ്ങളിൽ ഭക്തരുടെ തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ പ്രതിദിനം 130 വരെ ട്രിപ്പുകളായി ഉയരും.

തീർഥാടകരുടെ യാത്രകളിൽ കൂടുതൽ വഴക്കം ഉറപ്പാക്കാനാണിത്. തീർഥാടകർക്ക് എളുപ്പത്തിലും ബുദ്ധിമുട്ടില്ലാതെയും കർമങ്ങൾ നിർവഹിക്കുന്നതിന് പ്രാപ്തരാക്കുന്ന തരത്തിൽ നമസ്കാര സമയങ്ങൾക്കനുസൃതമായി സർവിസുകളുടെ സമയക്രമവും ക്രമീകരിച്ചിട്ടുണ്ടെന്ന് സൗദി റെയിൽവേ പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 റെയിൽവേയിൽ ഒന്നാണ് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സർവിസ്. മക്ക, ജിദ്ദ, കിങ് അബ്ദുൽ അസീസ് വിമാനത്താവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 453 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ലൈനിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടുന്നു.



#Seats #Makkah #Madinah #Haramain #Express #trains #increased

Next TV

Related Stories
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

Apr 18, 2025 02:59 PM

അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

അല്‍ ഐന്‍ അല്‍ ജിമി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍...

Read More >>
വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

Apr 18, 2025 01:08 PM

വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് പെൺകുട്ടിയെ വസ്ത്രം മാറാൻ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം ഊരുകയും അത് കുട്ടിയുടെ കഴുത്തിൽ മുറുക്കി...

Read More >>
ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

Apr 18, 2025 12:35 PM

ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ...

Read More >>
Top Stories