---
title: "ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "#Long #time #Kuwaiti #expatriate #passesaway #homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276509/long-time-kuwaiti-expatriate-passesaway-homeland"
published_at: "2025-03-14T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3d712dab6f_88.jpg"
keywords: []
---

# ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ ** കുവൈത്ത് മുൻ പ്രവാസിയായ കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു . കൊല്ലം ക്ലാപ്പന ജിഷ ഡെലെയിൽ ജോയൽ ഫെർണാണ്ടസ് ആണ് മരിച്ചത്. 73 വയസ്സായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: [ ** കുവൈത്ത് മുൻ പ്രവാസിയായ കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു . കൊല്ലം ക്ലാപ്പന ജിഷ ഡെലെയിൽ ജോയൽ ഫെർണാണ്ടസ് ആണ് മരിച്ചത്. 73 വയസ്സായിരുന്നു.

ഇന്ന് പുലർച്ചെയായിരുന്നു മരണം. അർബുദ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്തിലെ അൽ റാഷിദ് ഷിപ്പിങ് കമ്പനിയിൽ പ്രോജക്ട് മാനേജരായാണ് ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ വർഷമാണ് ജോയൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ലൈല ജോയലാണ് ഭാര്യ. മകൾ: ജിഷ ജോയൽ. മരുമകൻ: റോയ് എബ്രഹാം. സംസ്കാരം നാളെ ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276509/long-time-kuwaiti-expatriate-passesaway-homeland)