---
title: "മുൻ കുവൈത്ത് പ്രവാസി ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ അന്തരിച്ചു"
english_title: "#Former #Kuwaiti #expatriate #DrPrashanthi #Damodaran #passes #away  #his #native #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277276/former-kuwaiti-expatriate-drprashanthi-damodaran-passes-away-his-native-country"
published_at: "2025-03-18T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d937b77f765_dead.jpg"
keywords: []
---

# മുൻ കുവൈത്ത് പ്രവാസി ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ അന്തരിച്ചു.

കൊല്ലം ശാസ്താംകോട്ട വിളന്തറയിൽ ഡോ.പ്രശാന്തി ദാമോദരൻ (46) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അനലിസ്റ്റ് ആയിരുന്നു. നാല് വർഷമായി അർബുദ രോ​ഗത്തിന് ചികിത്സയിലായിരുന്നു.

രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് നാട്ടിലെത്തുകയും തുടർ ചികിത്സ നടത്തിവരികയുമായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. കുവൈത്തിലെ കലാ സാംസ്കാരിക രം​ഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.

കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരുന്ന സന്തോഷ് ആണ് ഭർത്താവ്. മകൾ ഭൂമിക സന്തോഷ് സാൽമിയ ഐസിഎസ്കെയിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277276/former-kuwaiti-expatriate-drprashanthi-damodaran-passes-away-his-native-country)