---
title: "ഹൃദയാഘാതം;  പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#Heart #attack #Expatriate #Malayali #passes #away #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277402/heart-attack-expatriate-malayali-passes-away-riyadh"
published_at: "2025-03-19T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da26af27b42_dead.jpg"
keywords: []
---

# ഹൃദയാഘാതം;  പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: **ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ കുന്നംകുളം തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തൻപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ ആണ്​ റിയാദ്​ മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്​.

## Article Content

**റിയാദ്: **ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ കുന്നംകുളം തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തൻപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ ആണ്​ റിയാദ്​ മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്​.

താമസസ്ഥലത്തുവെച്ചാണ്​ ശാരീരികമായ പ്രയാസങ്ങൾ നേരിട്ടത്​. ഉടൻ ആശുപത്രിയിലേക്ക്​ എത്തുകയായിരുന്നു. ബുധനാഴ്​ച പുലർച്ചെ ഒന്നോടെയാണ്​ മരണം.

10 വർഷത്തോളമായി റിയാദ്​ സുലൈയിൽ സ്പെയർ പാട്സ് കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ കുഞ്ഞു മുഹമ്മദ്‌ ആണ്​ പിതാവ്​. മാതാവ്: മുംതാസ്, ഭാര്യ: ഷെമീന.

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. അതിനാവശ്യമായ രേഖകൾ ശരിയാക്കൽ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ, ഹാഷിം തോട്ടത്തിൽ, മാനു മഞ്ചേരി, നസീർ കണ്ണീരി, ബാബു മഞ്ചേരി എന്നിവർ നടത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277402/heart-attack-expatriate-malayali-passes-away-riyadh)