കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് (ബിനോജ്-53) കുവൈത്തിൽ മരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുവൈത്തിലെ വ്യവസായ സാംസ്‌കാരിക മേഖലയിലും സീറോ മലബാർ കൾചറൽ അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു. മുണ്ടക്കയം പൂന്തോട്ടത്തിൽ പി.ജെ. ജോസഫിന്റെയും ഗ്രേസികുട്ടിയുടെയും മകനാണ്. ഭാര്യ: ഡാലിയ അലക്സ്. മകൻ: ബെൻ അലക്സ്.
#Expatriate #Malayali #dies #Kuwait