---
title: "അൽഐനിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം"
english_title: "#Car #accident #AlAin #Tragicend #Malayali #youth"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277678/car-accident-alain-tragicend-malayali-youth"
published_at: "2025-03-20T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dba001c44df_t4.jpg"
keywords: []
---

# അൽഐനിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **അൽഐൻ: [** അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുതുശേരി ആലുങ്കൽ (കാളേച്ചിൽ) മനു ഡി.മാത്യു ആണ് മരിച്ചത്.

## Article Content

**അൽഐൻ: [** അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുതുശേരി ആലുങ്കൽ (കാളേച്ചിൽ) മനു ഡി.മാത്യു ആണ് മരിച്ചത്.

മനു സഞ്ചരിച്ച കാർ ശനി രാത്രി 10ന് നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു.

സംസ്കാരം പിന്നീട്. ഭാര്യ: മല്ലപ്പള്ളി പരിയാരം താന്നിമൂട്ടിൽ ക്രിസ്റ്റിമോൾ ജോണി. മക്കൾ: ബേർണിസ് മനു, ബെനീറ്റ മനു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277678/car-accident-alain-tragicend-malayali-youth)