---
title: "പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passesaway #Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/278731/expatriate-malayali-passesaway-jeddah"
published_at: "2025-03-24T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e141b3db66a_5656.jpg"
keywords: []
---

# പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: [ **മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരൻ ഷൗക്കത്ത് ജിദ്ദയിൽ അന്തരിച്ചു കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

## Article Content

**ജിദ്ദ: [ **മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരൻ ഷൗക്കത്ത് ജിദ്ദയിൽ അന്തരിച്ചു കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ബുഷ്റ, മക്കൾ: സഫാ തെസ്നി,സഫ്‌വാൻ, സൗബാൻ, മരുമകൻ: യൂനുസ് ഒതുക്കുങ്ങൽ, സഹോദരങ്ങൾ: സിദ്ദീഖ് ജിദ്ദ, സുധീർ ബാബു.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരും ജിദ്ദ മഞ്ചേരി മണ്ഡലം കമ്മിറ്റി അംഗങ്ങളും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/278731/expatriate-malayali-passesaway-jeddah)