മസ്‌കത്ത്: (gcc.truevisionnews.com) ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ കടലിൽ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.
ഖോർ അൽ സവാദി ബീച്ചിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോസ്റ്റ് ഗാർഡ് യൂണിറ്റിലെ മറൈൻ റെസ്ക്യൂ ടീമാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
കുട്ടികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#Three #children #rescued #drowning #Oman