വെ​ബ്സൈ​റ്റിലും മൊ​ബൈ​ൽ ആ​പ്പു​ക​ളിലും ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

വെ​ബ്സൈ​റ്റിലും മൊ​ബൈ​ൽ ആ​പ്പു​ക​ളിലും ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
Jun 6, 2025 08:43 AM | By Vishnu K

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ൾ​ക്കും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ഴി ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ്ഥി​രീ​ക​രി​ക്കാ​ത്ത ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി ചാ​ല​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തും വി​നോ​ദ പ​രി​പാ​ടി​ക​ളു​ടെ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ബീ​ച്ചു​ക​ളി​ലേ​ക്കും വി​നോ​ദ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ത​ട്ടി​പ്പു​കാ​രും ആ​ൾ​മാ​റാ​ട്ട​ക്കാ​രും പ​ല​പ്പോ​ഴും ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്. വ്യാ​ജ കി​ഴി​വു​ക​ളും ഓ​ഫ​റു​ക​ളും ന​ൽ​കി​യാ​ണ് ഇ​ത്ത​ര​ക്കാ​ർ ഇ​ര​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും ത​ട്ടി​പ്പ് ന​ട​ക്കു​ന്നു.

ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​തി​നെ തു​ട​ർ​ന്ന് പൗ​ര​ന്മാ​രി​ൽ​നി​ന്നും പ്ര​വാ​സി​ക​ളി​ൽ​നി​ന്നു​മു​ള്ള നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് അ​ടു​ത്തി​ടെ വാ​ണി​ജ്യ കാ​ര്യ പ്രൊ​സി​ക്യൂ​ഷ​നും സൈ​ബ​ർ കു​റ്റ​കൃ​ത്യ വി​രു​ദ്ധ വ​കു​പ്പും കൈ​കാ​ര്യം ചെ​യ്ത​ത്. ഹാ​ക്ക​ർ​മാ​രും ത​ട്ടി​പ്പു​കാ​രും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കൈ​യി​ലാ​ക്കി​യെ​ന്നാ​യി​രു​ന്നു പ​ല പ​രാ​തി​ക​ളെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

Kuwait Ministry Interior warns fraud on websites and mobile apps

Next TV

Related Stories
മധുര ദിനങ്ങൾ; ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ തുടക്കം

Jul 30, 2025 07:56 PM

മധുര ദിനങ്ങൾ; ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ തുടക്കം

ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ...

Read More >>
കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ്; ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി അറസ്റ്റിൽ

Jul 30, 2025 05:53 PM

കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ്; ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി അറസ്റ്റിൽ

കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ് ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി...

Read More >>
വാഹനാപകടം, പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

Jul 30, 2025 04:58 PM

വാഹനാപകടം, പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
ജീവൻ പോലും നൽകിയിരുന്നു... ! ശാരീരിക മാനസിക പീഡനം, ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

Jul 30, 2025 01:20 PM

ജീവൻ പോലും നൽകിയിരുന്നു... ! ശാരീരിക മാനസിക പീഡനം, ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനെത്തുടർന്ന് വിവാഹമോചന ഹർജി നൽകി...

Read More >>
താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

Jul 29, 2025 06:33 PM

താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 153 പേർ...

Read More >>
Top Stories

News Roundup

//Truevisionall