---
title: "ചികിത്സക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി അന്തരിച്ചു"
english_title: "#Omani #expatriate #who #returned #home #treatment #passesaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/282459/omani-expatriate-who-returned-home-treatment-passesaway"
published_at: "2025-04-10T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f7215d97127_688.jpg"
keywords: []
---

# ചികിത്സക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി അന്തരിച്ചു

> **Lead Summary:** **ബുറൈമി: [**ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി ബാലകൃഷ്ണൻ അന്തരിച്ചു. കാസർകോട് നീലേശ്വരം കൊയമ്പുറം സ്വദേശിയാണ്.

## Article Content

**ബുറൈമി: [**ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി ബാലകൃഷ്ണൻ അന്തരിച്ചു. കാസർകോട് നീലേശ്വരം കൊയമ്പുറം സ്വദേശിയാണ്.

ഒമാനിലെ ബുറൈമിയിലെ ഒരു റസ്റ്ററന്റ് മേഖലയിൽ 34 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് ആദ്യവാരത്തിലാണ് ചികിത്സക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: ബേബി. മക്കൾ: വിനീഷ്, വിനീത, വിപിൻ. നീണ്ട പ്രവാസ ജീവിതം നയിച്ച ആളെന്ന നിലയിൽ ബാലകൃഷ്ണനെ ബുറൈമി സൗഹൃദ വേദി പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/282459/omani-expatriate-who-returned-home-treatment-passesaway)